Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Janeesh Kumar

Pathanamthitta

നെ​ഞ്ചി​ടി​പ്പേ​റ്റി​യ നി​മി​ഷ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ജ​നീ​ഷ് കു​മാ​റി​ന് വി​ജ​യം

കോ​ന്നി: തീ​പാ​റു​ന്ന ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ കോ​ന്നി​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​യു. ജ​നീ​ഷ് കു​മാ​ർ വി​ജ​യ​ക്കൊ​ടി പാ​റി​ച്ചു. വോ​ട്ടെ​ണ്ണ​ലി​ന്‍റെ ഓ​രോ ഘ​ട്ട​ത്തി​ലും ലീ​ഡ് നി​ല മാ​റി​മ​റി​ഞ്ഞ, അ​ങ്ങേ​യ​റ്റം നാ​ട​കീ​യ​മാ​യ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ യു​ഡി​എ​ഫി​ന്‍റെ പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ലി​നെ 1838 വോ​ട്ടു​ക​ൾ​ക്കാ​ണ് ജ​നീ​ഷ് കു​മാ​ർ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. അ​വ​സാ​ന വോ​ട്ടെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ കെ.​യു. ജ​നീ​ഷ് കു​മാ​റി​ന് 60,380 വോ​ട്ടു​ക​ളും പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ലി​ന് 58,542 വോ​ട്ടു​ക​ളും ല​ഭി​ച്ചു. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ടി.​പി. സു​ന്ദ​രേ​ശ​ൻ 15,278 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ, സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി വ​ർ​ഗീ​സ് ഉ​മ്മ​ന് 400 വോ​ട്ടും നോ​ട്ട​യ്ക്ക് 805 വോ​ട്ടും ല​ഭി​ച്ചു.

വോ​ട്ടെ​ണ്ണ​ലി​ന്‍റെ ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽ യു​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ലി​യ ആ​വേ​ശ​മാ​ണ് പ്ര​ക​ട​മാ​യ​ത്. മൈ​ല​പ്ര പ​ഞ്ചാ​യ​ത്ത് ഉ​ൾ​പ്പെ​ട്ട ഒ​ന്നാം റൗ​ണ്ട് പൂ​ർ​ത്തി​യാ​യ​പ്പോ​ൾ 3825 വോ​ട്ട് നേ​ടി​യ സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ 778 വോ​ട്ടിന്‍റെ ലീ​ഡ് സ്വ​ന്ത​മാ​ക്കി. ര​ണ്ടാം റൗ​ണ്ടി​ൽ യു​ഡി​എ​ഫ് ലീ​ഡ് 144 ലേ​ക്ക് ചു​രു​ങ്ങി​യെ​ങ്കി​ലും മൂ​ന്നാം റൗ​ണ്ടി​ൽ അ​ത് 326 ആ​യി വീ​ണ്ടും ഉ​യ​ർ​ന്നു. എ​ന്നാ​ൽ നാ​ലാം റൗ​ണ്ട് മു​ത​ൽ ചി​ത്രം മാ​റി​ത്തു​ട​ങ്ങി. സ്വ​ന്തം നാ​ടാ​യ സീ​ത​ത്തോ​ട്ടി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജ​നീ​ഷ് കു​മാ​ർ 14,882 വോ​ട്ടു​ക​ൾ നേ​ടി 512 വോ​ട്ടി​ന് ആ​ദ്യ​മാ​യി മു​ന്നി​ലെ​ത്തി. അ​ഞ്ചാം റൗ​ണ്ടി​ൽ ജ​നീ​ഷ് കു​മാ​റി​ന്‍റെ ഭൂ​രി​പ​ക്ഷം 2788 ലേ​ക്ക് കു​തി​ച്ചു​ക​യ​റി. ആ​റാം റൗ​ണ്ട് പി​ന്നി​ട്ട​പ്പോ​ൾ എ​ൽ​ഡി‌​എ​ഫ് ഭൂ​രി​പ​ക്ഷം 3164 വോ​ട്ടാ​യി ഉ​യ​ർ​ത്തി​യ​തോ​ടെ ഇ​ട​ത് ക്യാ​മ്പു​ക​ളി​ൽ ആ​ത്മ​വി​ശ്വാ​സം കൂ​ടി.

എ​ങ്കി​ലും ഏ​ഴാം റൗ​ണ്ട് മു​ത​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി. 1481 ലേ​ക്ക് താ​ഴ്ന്ന എ​ൽ​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം എ​ട്ടാം റൗ​ണ്ടി​ൽ 851 ആ​യും ഒ​മ്പ​താം റൗ​ണ്ടി​ൽ വെ​റും 445 ആ​യി കു​റ​ഞ്ഞു. പ​ത്താം റൗ​ണ്ടി​ൽ ജ​നീ​ഷ് കു​മാ​റി​നെ പി​ന്നി​ലാ​ക്കി സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ 417 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വീ​ണ്ടും ലീ​ഡ് തി​രി​ച്ചു​പി​ടി​ച്ചു. പ​തി​നൊ​ന്നാം റൗ​ണ്ടി​ൽ 277 വോ​ട്ടും പ​ന്ത്ര​ണ്ടാം റൗ​ണ്ടി​ൽ 105 വോ​ട്ടു​മാ​യി സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ മു​ന്നേ​റ്റം തു​ട​ർ​ന്നെ​ങ്കി​ലും ലീ​ഡ് നി​ല ഓ​രോ ഘ​ട്ട​ത്തി​ലും കു​റ​ഞ്ഞു​വ​രു​ന്ന​ത് യു​ഡി‌​എ​ഫി​ന് ആ​ശ​ങ്ക​യു​ണ്ടാ​ക്കി.

പ​തി​മൂ​ന്നാം റൗ​ണ്ടി​ൽ പോ​രാ​ട്ടം വീ​ണ്ടും എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി മാ​റി. 491 വോ​ട്ടി​ന്‍റെ ലീ​ഡു​മാ​യി ജ​നീ​ഷ് കു​മാ​ർ വീ​ണ്ടും മു​ന്നി​ലെ​ത്തി. പ​തി​നാ​ലാം റൗ​ണ്ടി​ൽ ഭൂ​രി​പ​ക്ഷം 1697 ലേ​ക്ക് ഉ​യ​ർ​ത്തി അ​ദ്ദേ​ഹം ത​ന്‍റെ ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ചു. പ​തി​ന​ഞ്ചാം റൗ​ണ്ടി​ൽ ലീ​ഡ് 1590 ആ​യി അ​ല്പം കു​റ​ഞ്ഞെ​ങ്കി​ലും പ​തി​നാ​റാം റൗ​ണ്ടി​ൽ 1875 ലേ​ക്ക്ഉ​ർ​ന്നു. അ​വ​സാ​ന ത്തെ 17-ാം ​റൗ​ണ്ട് എ​ണ്ണി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ 1838 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ കെ.​യു. ജ​നീ​ഷ് കു​മാ​ർ വി​ജ​യി​ച്ചു . അ​വ​സാ​ന റൗ​ണ്ട് വ​രെ അ​നി​ശ്ചി​ത​ത്വം നി​റ​ഞ്ഞ പോ​രാ​ട്ട​ത്തി​ൽ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ജ​നീ​ഷ് കു​മാ​ർ മ​ണ്ഡ​ലം നി​ല​നി​ർ​ത്തി.

ജ​നീ​ഷി​ന്‍റേ​ത് ഹാ​ട്രി​ക് തി​ള​ക്കം

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ നാ​ല് മ​ണ്ഡ​ല​ങ്ങ​ൾ യു​ഡി​എ​ഫ് തി​രി​കെ പി​ടി​ച്ച​പ്പോ​ഴും കോ​ന്നി​യു​ടെ മ​ണ്ണ് ത​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി​ല്ലെ​ന്ന് ഉ​റ​ക്കെ പ്ര​ഖ്യാ​പി​ച്ച് എ​ൽ​ഡി​എ​ഫ് ക​ടു​ത്ത പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ കെ.​യു. ജ​നീ​ഷ് കു​മാ​റി​ന് 1,838 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ കോ​ന്നി​യി​ൽ ഹാ​ട്രി​ക് വി​ജ​യം.

2019 ൽ ​കോ​ന്നി എം​എ​ൽ​എ ആ​യി​രു​ന്ന അ​ടൂ​ർ പ്ര​കാ​ശ് ലോ​ക്സ​ഭാം​ഗ​മാ​യ​തോ​ടെ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ജ​നീ​ഷ് കു​മാ​ർ ആ​ദ്യ​മാ​യി നി​യ​മ​സ​ഭാം​ഗ​മാ​കു​ന്ന​ത്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 9,953 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു. പി. ​മോ​ഹ​ൻ​രാ​ജ് ആ​യി​രു​ന്നു യു​ഡി എ​ഫ് സ്ഥാ​നാ​ർ​ഥി.

2021 ൽ ​ഭൂ​രി​പ​ക്ഷം 8,508 ആ​യി കു​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ലെ റോ​ബി​ൻ പീ​റ്റ​റാ​യി​രു​ന്നു എ​തി​ർ സ്ഥാ​നാ​ർ​ഥി. ഇ​ത്ത​വ​ണ ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ലി​ന്‍റെ കോ​ന്നി​യി​ലെ സ്ഥാ​നാ​ർ​ഥി​ത്വ​വും അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം ന​ട​ത്തി ആ​ദ്യ​ഘ​ട്ട പ്ര​ചാ​ര​ണം ക​ഴി​ഞ്ഞ​തി​നു​ശേ​ഷ​മാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ച്ച​ത്. കോ​ന്നി​യി​ൽ മ​ത്സ​ര​മേ ഇ​ല്ലെ​ന്ന ത​ര​ത്തി​ലാ​ണ് ജ​നീ​ഷ് കു​മാ​റും ഇ​തി​നോ​ടു പ്ര​തി​ക​രി​ച്ച​ത്. എ​ന്നാ​ൽ പ്ര​ചാ​ര​ണം ക​ടു​ത്ത​തോ​ടെ യു​ഡി​എ​ഫ് ശ​ക്ത​മാ​യ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി. എ​ൻ​ഡി​എ​യാ​ക​ട്ടെ ബി​ഡി​ജെ​എ​സി​നു സീ​റ്റ് വി​ട്ടു​ന​ൽ​കി​യ​തോ​ടെ ബി​ജെ​പി വോ​ട്ടു​ക​ൾ ഉ​റ​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന സ്ഥി​തി​യി​ലു​മാ​യി. ബി​ജെ​പി വോ​ട്ടു​ക​ൾ​ക്കാ​യി വി​ല​പേ​ശ​ലു​ക​ൾ ന​ട​ന്നു​വെ​ന്ന ആ​രോ​പ​ണം ഇ​രു​മു​ന്ന​ണി​ക​ളും നേ​രി​ട്ടു. അ​വ​സാ​ന​ഫ​ല പ്ര​ഖ്യാ​പ​ന​ത്തി​ലും ഇ​തു പ്ര​ക​ട​മാ​ണ്.

ജി​ല്ല​യി​ലെ ഏ​ക ഇ​ട​തു സാ​ന്നി​ധ്യം

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അ​ടൂ​ർ, ആ​റ​ന്മു​ള, തി​രു​വ​ല്ല, റാ​ന്നി എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളെ​ല്ലാം യു​ഡി​എ​ഫ് ത​രം​ഗ​ത്തി​ൽ കൂ​ടെ നി​ന്ന​പ്പോ​ഴും , കോ​ന്നി എ​ൽ​ഡി​എ​ഫി​നൊ​പ്പം ഉ​റ​ച്ചു​നി​ന്ന​ത് ജ​നീ​ഷ് കു​മാ​റി​ന്‍റെ വ്യ​ക്തി​പ​ര​മാ​യ സ്വാ​ധീ​ന​വും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കൊ​ണ്ടാ​ണെ​ന്ന് സി​പി​എം നേ​തൃ​ത്വം വി​ല​യി​രു​ത്തി. എ​ൽ​ഡി​എ​ഫ് സ്വാ​ധീ​ന മേ​ഖ​ല​ക​ളി​ൽ പ​ല​യി​ട​ത്തും വോ​ട്ടു​ക​ൾ കു​റ​ഞ്ഞ​പ്പോ​ഴും പ്രാ​ദേ​ശി​ക​മാ​യി സി​റ്റിം​ഗ് എം​എ​ൽ​എ​യ്ക്കു​ള്ള പി​ന്തു​ണ വോ​ട്ടെ​ടു​പ്പി​ൽ പ്ര​ക​ട​മാ​ണ്. പ്രാ​ദേ​ശി​ക വി​ക​സ​ന വി​ഷ​യ​ങ്ങ​ളി​ൽ ജ​നീ​ഷ് കു​മാ​ർ പി​ന്തു​ട​ർ​ന്ന ന​യ​മാ​ണ് തു​ണ​യാ​യ​ത്.

കോ​ന്നി​യു​ടെ വി​ക​സ​ന​ത്തു​ട​ർ​ച്ച​യ്ക്കു​ള്ള ജ​ന​വി​ധി​യാ​ണ് ല​ഭി​ച്ച​തെ​ന്നും വെ​ല്ലു​വി​ളി​ക​ൾ ഏ​റെ​യു​ണ്ടാ​യെ​ങ്കി​ലും മ​ണ്ഡ​ല​ത്തി​ലെ ഓ​രോ വോ​ട്ട​റും അ​ർ​പ്പി​ച്ച വി​ശ്വാ​സം കാ​ത്തു​സൂ​ക്ഷി​ക്കു​മെ​ന്നും കെ.​യു. ജ​നീ​ഷ് കു​മാ​ർ പ്ര​തി​ക​രി​ച്ചു.

Latest News

Corehub Up